അഡലൈഡ് സെൻറ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ദശവർഷ ജൂബിലി

ഓസ്ട്രേലിയ: അഡലൈഡ് സെൻറ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ദശവർഷ ജൂബിലി

(Decennial Jubilee) ആഘോഷങ്ങളുടെ സമാപന സമ്മേളനം ഏപ്രിൽ 1 ഞായറാഴ്ച അഡലൈഡ് പാർക്‌സ് തീയേറ്ററിൽ (The Parks Community Center, 46 Cowan St., Angle Park, SA) വച്ച് സമുചിതമായി നടത്തപ്പെട്ടു. വൈകിട്ട് 5 മണിക്ക് ആരംഭിച്ച സമ്മേളനം ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനി ഉദ്‌ഘാടനം ചെയ്തു. ഇടവക വികാരി റവ.ഫാ.അനിഷ് കെ.സാം യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജിങ് ലീ (Assistant Minister to the Premier of South Adelaide), റവ.ഫാ.സജി കെ.മാത്യു, റവ.ടോണി ഈപ്പൻ വർക്കി, പാസ്റ്റർ മാൽകം പെക്, ദീന സജു എന്നിവർ ആശംസകൾ അർപ്പിച്ചു. ജൂബിലി സുവനീർ പ്രകാശനം അഭിവന്ദ്യ തിരുമേനി നിർവഹിച്ചു. അഡലൈഡിലെ എല്ലാ ദേവാലയങ്ങളിൽ നിന്നുമുള്ള കലാപരിപാടികൾ സമ്മേളത്തിന് മുന്നോടിയായി നടത്തപ്പെട്ടു. സമ്മേളത്തിന് ശേഷം അഡലൈഡ് ബീറ്റ്‌സ് ഓർക്കസ്ട്രയുടെ ഭക്തിഗാനാർച്ചന ‘സ്വർഗീയ നാദം’ നടത്തപ്പെട്ടു. ലിസ ജിൻസ് സ്വാഗതവും, സജി വർഗീസ് ചിറ്റിലപ്പിള്ളി നന്ദിയും പ്രകാശിപ്പിച്ചു. ജൂബിലി കമ്മിറ്റിയും, ഇടവക മാനേജിങ് കമ്മിറ്റിയും ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

Related News

Leave a Reply

Your email address will not be published. Required fields are marked *