മലങ്കര സഭാരത്‌നം ഓർമ്മയായിട്ട് 6 വർഷങ്ങൾ

Featured Video Play Icon

മാവേലിക്കര :” ജീവിച്ചാലും മരിച്ചാലും ദൈവം മാത്രം മതി എനിക്ക്” എന്ന് സഭാമക്കളെ പഠിപ്പിച്ച പ്രവാചകൻ….

ഒന്നുമില്ലാത്തവരായി ആരും ഉണ്ടാകരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും ഉള്ളത് എല്ലാർക്കുമായി പങ്കുവെക്കുകയും ചെയ്‌ത ആത്മീയ പിതാവായിരുന്നു ഗീവർഗീസ് മാർ ഒസ്താത്തിയോസ് , സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശമായിരുന്നു ആ ജീവിതം.സാഹോദര്യവും സമത്വവും വാക്കുകളിൽ മാത്രമാകാതെ പ്രവർത്തിയിലൂടെ കാണിച്ചുതന്ന വലിയ മനുഷ്യൻ

മലങ്കര ഓർത്തോഡോക്സ് സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ നെടുംതൂണായ പിതാവ്,ക്രിസ്തുവിന്റെ ശിഷ്യത്വം എന്നാൽ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കലാണെന്നു വിശ്വസിക്കുകയും ആ വിശ്വാസത്തിലേക്ക് സമൂഹത്തെ നയിക്കുകയും ചെയ്‌തു,സഭയും സമൂഹവും ആഡംബരത്തിലേക്കു നീങ്ങുന്നത് പിതാവിനെ എന്നും വേദനിപ്പിച്ചിരുന്നു,ദാരിദ്രം മാറ്റിയിട്ടു മതി സ്വർണ്ണ കുരിശ്ശ് എന്ന് പരസ്യമായി പ്രഖ്യാപിച്ചത് ഈ മനോ വേദനയിൽ നിന്നാണ്,ക്രിസ്‌തു ജനിച്ചത് പാവങ്ങൾക്കായാണ് , മരിച്ചത് അടിമകൾക്കുള്ള കുരിശ്ശിലും ക്രിസ്തുവിനെപോലെ മറ്റൊരു ക്രിസ്തിയാനിയില്ല . മറ്റുള്ളവരുടെ ഇല്ലായ്മയിൽ സഹായിക്കാൻ കൈ തുറക്കാത്തവന് ക്രിസ്ത്യാനിയാകാൻ കഴിയില്ലെന്ന് അദ്ദേഹം പഠിപ്പിച്ചു ഡെന്മാർക്കിനെയാണ് അദ്ദേഹം പലപ്പോഴും ഉദാഹരിച്ചിരുന്നത്, ഡെന്മാർക്കിൽ എല്ലാം ഒരുപോലുള്ള വീടുകളാണ്, കുടിലില്ല കൊട്ടാരവുമില്ല,അവിടെ മുതലാളിത്വവും , നിരീശ്വരത്വവും ഇല്ലാതാകുന്നു,അതാണ് യഥാർത്ഥ ക്രിസ്ത്യാനിത്വമെന്നു മാർ ഒസ്താത്തിയോസ് കണ്ടു, സഭയും വിശ്വാസവും കച്ചവടവത്കരിക്കപ്പെടുന്നതിനെതിരെ അദ്ദേഹം ശക്തമായി നിലകൊണ്ടു, ആർഭാടങ്ങളും ആഘോഷങ്ങളുമെല്ലാം മാറി ലാളിത്യത്തിന്റെ ഒരു കാലം വരും എല്ലാ സ്രോതസ്സുകളും തീരും അപ്പോൾ മനുഷ്യൻ ലളിത ജീവിതത്തിനു പ്രാധാന്യം കൊടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

കരുണയുടെയും കരുതലിന്റെയും പ്രവാഹമായിരുന്നു അദ്ദേഹത്തിന്റെ അജപാലനം , കേരളത്തിലും പുറത്തുമായി ഇരുപതോളം ജീവകാരുണ്യ സ്ഥാപനങ്ങളുടെ ചുമതല വഹിച്ചു,2012 ഫെബ്രുവരി 16 ന് കാലം ചെയ്തു മാവേലിക്കര സെന്റ് പോൾസ് മിഷൻ പരിശീലനകേന്ദ്യ്രം ചാപ്പലിൽ കബറടക്കി

വിശുദ്ധ സഭ ഫെബ്രുവരി 16 ,17 തീയതികളിലായി നിരണം ഭദ്രാസന മുൻ അധിപനും, സഭയുടെ മിഷനറി ബിഷപ്പും ആയിരുന്ന ഭാഗ്യസ്മരണാർഹനായ സഭാരത്‌നം ഗീവർഗീസ് മാർ ഒസ്താത്തിയോസ് മെത്രപോലീത്തയുടെ ഓർമ്മ പെരുന്നാൾ ഭക്തി ആദരവോടെ കൊണ്ടാടുന്നു. പ്രധാന പെരുന്നാൾ അഭി.പിതാവിന്റെ സമാധി സ്ഥലമായ മാവേലിക്കര സെന്റ് പോൾസ് ചാപ്പലിൽ.

അഭി. പിതാവിന്റെ മധ്യസ്ഥത നമുക്ക് കോട്ടയായിരിക്കട്ടെ

Related News

Leave a Reply

Your email address will not be published. Required fields are marked *