
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ യു.കെ. -യൂറോപ്പ് -ആഫ്രിക്ക ഭദ്രാസനത്തിലെ ബ്രിസ്റ്റോള്‍ സെന്റ് മേരീസ് ഇന്ത്യന്‍….
ഓര്‍ത്തഡോക്സ് ഇടവകയുടെ ഈ വര്ഷത്തെഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് തുടക്കം കുറിച്ച് നാല്പതാം വെള്ളിയാഴ്ച ഭദ്രാസന മെത്രാപ്പോലീത്ത വി.കുര്‍ബ്ബാന അര്‍പ്പിച്ചു.എല്ലാ ദിവസങ്ങളിലും വൈകിട്ട് ദേവാലയത്തില്‍ വൈകിട്ട് വി.കുമ്പസാരം, സന്ധ്യാനമസ്കാരം ഇവ ഉണ്ടായിരിക്കും. ഏപ്രില്‍ 7 ന് വൈകുന്നേരം 7ന് സന്ധ്യാനമസ്കാരം, 8 ശനി രാവിലെ 8.30ന് വിശുദ്ധ കുര്‍ബ്ബാന, സന്ധ്യാനമസ്കാരം 7ന്. ഓശാന ശുശ്രൂഷ രാവിലെ 8.30ന്, ഹാശാ സന്ധ്യാനമസ്കാരം 7ന്. 9 ന് സന്ധ്യാനമസ്കാരം 7ന്. 10-ന് സന്ധ്യാനമസ്കാരം 7ന്. 11ന് സന്ധ്യാനമസ്കാരം 7ന്, 12ന് സന്ധ്യാനമസ്കാരം 6.30-ന് തുടര്‍ന്ന് വി.കുര്‍ബ്ബാന 7.15ന് 13ന് സന്ധ്യാനമസ്കാരം 7ന്. ദുഃഖവെള്ളിയാഴ്ച ശുശ്രൂഷ 8.30ന് ആരംഭിക്കും. സന്ധ്യാനമസ്കാരം 6.30ന് തുടര്‍ന്ന് ബൈബിള്‍ പാരായണം. 15ന് പ്രഭാത നമസ്കാരം 8.30ന്. വി.കുര്‍ബ്ബാന 9.15ന്. ഈസ്റ്റര്ശുശ്രൂഷകള് 15ന് വൈകുന്നേരം 5.30ന് സന്ധ്യാനമസ്കാരത്തോടെ ആരംഭിക്കും. തുടര്‍ന്ന് 6.30ന് ഈസ്റ്റര്‍ ശുശ്രൂഷ. ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് ഇടവക വികാരി ഫാ.മാത്യു ഏബ്രഹാം നേതൃത്വം നല്‍കും.